യേശുവിനെക്കുറിച്ചുള്ള നിത്യനൂതനമായ അറിവിന്റെ അണയാദീപമാണ് പരിശുദ്ധ പിതാവ് ബെനഡിക്ട് മാർപാപ്പയുടെ നാത്സ്രേത്തിലെ യേശു എന്ന ഗ്രന്ഥം. അതിന്റെ പ്രസിദ്ധീകരണത്തിനു മുൻപേ മാധ്യമങ്ങൾ പുറത്തുവിട്ട അഭിപ്രായങ്ങൾ അറിയാനിടയായി. അന്ന് മുതൽ ഗ്രന്ഥം വായിക്കാനുള്ള മോഹമുദിച്ചു. പല വാല്യങ്ങളിലും വലുപ്പത്തിലുമുള്ള ഗ്രന്ഥം വായിച്ചപ്പോളാണ് നമ്മുടെ സാധാരണ ദൈവജനത്തിന് ഗ്രഹിക്കാൻ അതെത്ര ദുഷ്കരമാണെന്ന് മനസിലായത്. പ്രസ്തുത തിരിച്ചറിവാണ് യേശുവിനെ അടുത്തറിയാൻ എന്ന ഈ പുനർവായനാഗ്രന്ഥത്തിലേക്ക് നയിച്ചത്. ലളിത ഭാഷയിലും ഒറ്റ വാല്യത്തിലും