ലൂണാറിനെ ലോകമറിയുന്ന ബ്രാൻഡാക്കി മാറ്റിയ വ്യവസായിയാണ് ഐസക് ജോസഫ് കൊട്ടുകാപ്പള്ളി എന്ന ലൂണാർ ഐസക്. മാതാപി താക്കളുടെ ജീവിതമാതൃക സ്വീകരിച്ച് സ്നേഹത്തിന്റെ വിളമ്പുകാരനായി ത്തീർന്ന അദ്ദേഹം സഹോദരങ്ങളെയും സഭാംഗങ്ങളെയും അയൽക്കാരെയും ആത്മീയതയുടെ ഉന്നതിയിലേക്ക് നയിച്ചു. പാവങ്ങളോടും വേദനിക്കുന്ന വരോടുമുള്ള അദ്ദേഹത്തിന്റെ കരുണയുടെ നേർസാക്ഷ്യമാണ് സഹോ ദരിയായ റോസമ്മ പുൽപ്പേൽ രചിച്ച സ്നേഹച്ചിറക് എന്ന ഈ ഗ്രന്ഥം. സമ്പന്നതയിലും എളിമയോടെ, നിസ്സ്വാർത്ഥ മനോഭാവത്തോടെ, പ്രാർത്ഥന യോടെ ജീവിച്ച് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ലൂണാർ ഐസക്കിന്റെ വിശ്വാസജീവിതം വരുംതലമുറകൾക്ക് ഒരു മുതൽക്കൂട്ടാണ്.