
സന്യാസം ഗോതമ്പുമണിയും മെഴുകുതിരിയും
അമ്മയുടെ വാത്സല്യത്തിന്റെ മടിത്തട്ടും അപ്പ ന്റെ സ്നേഹത്തിന്റെ കരവലയങ്ങളും കളിച്ചു . വളർന്ന വീട്ടുമുറ്റവും ഒന്നിച്ചുകഴിഞ്ഞ കുടി പുകളും നാടും കുടുംബവും ഉപേക്ഷിച്ചു . ദൈവത്തെ സമ്പാദിക്കുവാൻ ഇറങ്ങുന്നവരാണ് ആശ്രമസ്ഥർ അഥവാ സന്യസ്തർ ദൈവകരം ഗ്രഹിച്ച് അതിന്റെ ആനന്ദത്തിൽ ഇമ്മാനുവേലി നോടൊപ്പം നടക്കുവാൻ ഹൃദയപൂർവ്വം ശ്രമി ക്കുന്നതാണ് സന്യാസം ! ദൈവത്തിനും ദൈവജനത്തിനുമായി നിര തരം എരിയുന്ന മെഴുകുതിരി വെട്ടങ്ങളായി ത്തിരുന്നു അവർ . വൈരുദ്ധ്യങ്ങളുടെ വിഷക്കാ റ്റ് വീശുന്ന വർത്തമാന കാലത്തിൽ വിശ്വാസ ത്തെ നിർമലതയിൽ മുറുകെപ്പിടിക്കുകയാണ് സന്യസ്തരുടെ ജീവിതനിയോഗം . തങ്ങളുടെ ജീവിതത്തിലൂടെ സങ്കടങ്ങളുടെ കാൽവരിയിൽ സ്വയം ഉരുകിത്തീർന്ന ക്രിസ്തുവിന്റെ സുക തങ്ങളെ സ്വായത്തമാക്കുന്നതാണ് അവരുടെ നിയോഗം ' സന്യാസം ഗോതമ്പുമണിയും മെഴുകുതി രിയും എന്ന ഗ്രന്ഥം കസ്തവ സന്യാസത്തെ ക്കുറിച്ചുള്ള സുവിശേഷാത്മകവും കത്തോലി കാസഭാ പ്രബോധനപരവുമായ വിചിന്തനങ്ങ ളുടെ സമാഹാരമാണ് . സഭാ പ്രബോധനങ്ങളും സുവിശേഷവുമാണിതിനാധാരം . സന്ദേശങ്ങൾ സ്വയം വിലയിരുത്തലായി കാണണം ! ദൈവ തിരുമുൻപാകെയുള്ള സാഷ്ടാംഗ പ്രണാമ മാണ് ഓരോ സന്യാസിയും !
# CARDINAL BASELIOS CLEEMIS ARCHBISHOP