ത്യാഗോജ്ജ്വലവും സംതൃപ്തിദായകവുമായ പൗരോഹിത്യവഴിയിലൂടെ നടന്നവര്‍ എത്ര ഹൃദയാവര്‍ജജകമായാണ് ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ എഴുതി യിരിക്കുന്നത്! ആരും ഉവിടെ മുഖപടങ്ങള്‍ അണിയുന്നില്ലെന്നു മാത്രമല്ല, അസാധാരണമായൊരു സുതാര്യതയാല്‍ ഈ ആത്മഭാഷണങ്ങള്‍ സ്ഫടിക ജലാശയങ്ങളാവുകയും ചെയ്യുന്നു. തങ്ങളുടെ പരീക്ഷണങ്ങളെക്കുറിച്ചു പറയാന്‍ പലരും മടിക്കുന്നില്ല. കാരണം ഇവരൊക്കെയും പരീക്ഷണങ്ങളില്‍ വിജയിച്ചവരാണ്. അനേകം അബദ്ധധാരണകളെയാണ് ഈ കൃതി സമര്‍ത്ഥമായി തിരുത്തുന്നത്. ലളിതമെന്നു കാഴ്ച്ചക്കാരന് തോന്നുന്ന പുരോഹിത ജീവിതങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളും പ്രായോഗിക വൈഷമ്യങ്ങളും പങ്കുവയ്ക്കുന്ന ഈ കൃതി വായിക്കുമ്പോള്‍ ഹൃദയ
ത്തിന്റെ ഭാഷ നമുക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നു. കെ. ജയകുമാര്‍