ഇന്ന് ലോകത്തിൽ ഏറ്റവും അറിയപ്പെടുന്നതും ആദരിക്കപ്പെടുന്ന തുമായ ഒരു നേതാവാണ് കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ. ക്രിസ്തുവിന്റെ ശിഷ്യനായ പത്രോസിന്റെ ഇരുനൂറ്റി അറുപത്തി ആറാമത്തെ പിൻഗാമിയാണ് അദ്ദേഹം ലോ ക ജനസംഖ്യയുടെ പതിനെട്ട് ശതമാനം വരുന്ന നൂറ്റിമുപ്പത്തിൽ ന്ന് കോടി കത്തോലിക്കരുടെ ആത്മീയ നേതാവായ മാർപാപ്പയെ ലോകം ബഹുമാനിക്കുന്നു. ആദ്യകാല മാർപാപ്പമാരെല്ലാം സഭ യുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നവരാണ്. അതുപോലെ ഈ അടുത്തകാലത്തെ മാർപാപ്പമാരും തങ്ങളുടെ വിശുദ്ധ ജീവിതവും നേതൃത്വവും കൊണ്ട് സഭയെ വളർത്തിയവ രാണ്. എന്നാൽ മാനുഷിക കുറവിനാൽ ലോകപ്രലോഭനങ്ങളിൽ അകപ്പെട്ടു ദൈവിക വഴിയിൽ നിന്നും മാറി നടന്ന ചുരുക്കം ചില മാർപാപ്പമാരും ഈ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്നു. സഭയെ അടു അറിയുന്നതിന് അതിന് നേതൃത്വം കൊടുത്ത മാർപാപ്പമാരെയും നന്നായി അറിയേണ്ടുന്നതുണ്ട്.
മലയാളത്തിൽ മാർപാപ്പമാരുടെ ചരിത്രം സഭയുടെ വീക്ഷണ ത്തിലൂടെ കാണുന്ന ഒരു ഗ്രന്ഥം വേണമെന്ന ചിന്തയിൽ നിന്നുമാ ണ് ഈ പുസ്തകം പിറവിയെടുക്കുന്നത്. യൂറോപ്യൻ ഭാഷകളിൽ മാർപാപ്പ ചരിതം വിവരിക്കുന്ന വിവിധ ഗ്രന്ഥങ്ങൾ ലഭ്യമാണ്. അ വയിൽ ചിലതൊക്കെ ഈ ഗ്രന്ഥ രചനയ്ക്കായി ഞാൻ വായിച്ചിട്ടു ണ്ട്. കൂടാതെ വിക്കിപ്പീഡിയയും വത്തിക്കാന്റെ ഉൾപ്പെടെ മറ്റനേകം വെബ്സൈറ്റുകളും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇവി ടെയെല്ലാം ചരിത്ര വിവരണങ്ങൾ ചിലപ്പോഴൊക്കെ വ്യത്യസ്തമാ യി വിവരിക്കപ്പെട്ടിട്ടുണ്ട്. സംശയനിവാരണത്തിനായി വത്തിക്കാൻ എല്ലാവർഷവും പ്രസിദ്ധീകരിക്കുന്ന ആനുവാരിയോ പൊന്തിഫി ച്ചോ (Annu.ario Pontificio) ഡയറക്റ്ററിയെയും ആശ്രയിച്ചിട്ടുണ്ട്. മിക്കവാറും മാർപാപ്പമാരുടെ ജീവിതം ഒരു പേജിൽ ചുരുക്കമായി പറഞ്ഞിരിക്കുന്നു. വലിയ ചരിത്രപ്രാധാന്യം ഉള്ളവരുടെ ജീവിതവും പ്രവർത്തനങ്ങളും ദീർഘമായി തന്നെ കൊടുത്തിട്ടുണ്ട്.