നിനക്കും സാധിക്കും
പുഞ്ചിരിച്ചുകൊണ്ട് വെല്ലുവിളിക്കുക അതിന് ഇന്ന് അതാണ് ചെയ്തു കൊണ്ടിരിക്കുന്നത് . നഷ്ടങ്ങളെല്ലാം നേട്ടങ്ങളാണെന്നാണ് അവൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് . അജ്ന പകർന്നു നൽകിയത് സാധാരണ ജീവിതങ്ങളെ പ്രകാശഭരിതമാക്കാനുതകുന്ന മനോഭാവങ്ങളാണ് . കഠിനമായ വേദന കൾക്കിടയിലും ശാന്തമായി പുഞ്ചിരിക്കാൻ സഹായിക്കുന്ന സജീവനായ ദൈവത്തെയാണ് അവൾ കാണിച്ചുതന്നത് . വിശുദ്ധിയിലേക്കുള്ള പാതയായിട്ടല്ലാതെ ഒരു ക്രൈസ്തവനും ഭൂമിയിലെ തന്റെ ദൗത്യത്തെ ചിന്തിക്കാൻ പാടില്ലെന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കു കൾ അന്വർഥമാക്കുന്ന ജീവിതവഴികളാണ് അടുത്തറിഞ്ഞവർ പറയുന്ന അനുഭവക്കുറിപ്പുകളുടെ ഈ പുസ്തകം . അജ്നയുടെ ആത്മീയതയ്ക്ക് ഊടും പാവും മെനഞ്ഞ ജീസസ് യൂത്ത് മുന്നേറ്റത്തിലെ സുഹൃത്തായ ജിത്ത് ജോർജ് , മൃതസംസ്കാരത്തിനിട യിലെ ചെറുപ്രസംഗത്തിലൂടെ അവളുടെ നിർമലതയെ ലോകത്തിനു പകർന്നു തന്ന അജ്നയുടെ അധ്യാപകനും ആത്മീയ പിതാവുമായ ഫാ . സാബു കുമ്പുക്കൽ എന്നിവരുടെ ഹൃദയസ്പർശിയായ വിവരണങ്ങൾ കൂടെ നടക്കുന്ന ദൈവത്തെ സ്പർശിക്കാനും ജീവിതത്തിൽ പുതിയ വീക്ഷണങ്ങൾ രൂപപ്പെടുത്താനും വായനക്കാരനെ സഹായിക്കും . ആ മൃദുമന്ത്രണങ്ങൾക്ക് ചെവിയോർക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ .
# ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി