
നിങ്ങള്‍ കീഴടങ്ങുന്നുവോ? നിങ്ങള്‍ പൊരുതുന്നുവോ? ഇങ്ങനെയൊരു തിരഞ്ഞെടുപ്പിനു മുമ്പില്‍ നിര്‍ത്തുകയാണു ബൈബിളിലെ ദൈവം. കുടിപ്പകയുടെ ശാഠ്യങ്ങളും ഭരണകൂടത്തിന്‍റെ ഭീകരതയും രാഷ്ട്രീയ വൈകൃതങ്ങളുടെ ദുര്‍ഗന്ധവും ലൈംഗികതയുടെ ആസുരഭാവവും... എങ്കിലും അതിശയിപ്പിക്കുന്ന ധൈര്യവും ആര്‍ദ്രമായ പ്രണയത്തിന്‍റെ നനുത്ത കാറ്റും ഇഴഞ്ഞുതീര്‍ത്ത നാട്ടുവഴികളില്‍ വിളക്കുമാടായി പരിണമിക്കുന്നു. നട്ടെല്ലു വളയ്ക്കാതെ ജീവിക്കാന്‍ പഠിക്കാന്‍ സചിത്ര ചരിത്ര ബൈബിള്‍ വായിക്കുക.