അവൻ ചതഞ്ഞ ഞാങ്ങണ ഒടിക്കാത്തവൻ മങ്ങിക്കത്തുന്ന തിരി കെടുത്താത്തവൻ തളർന്ന കാൽമുട്ടുകൾക്ക് ബലം പകരുന്നവൻ ചെറിയവരിൽ ഒരുത്തനു പച്ചവെള്ളം നൽകുന്നവനെ മാനിക്കുന്നവൻ വഴിതെറ്റി അലയുന്നവനെ തേടിപ്പിടിക്കുന്നവൻ കണ്ടെത്തുന്നതിനെ വാരിപ്പുണരുന്നവൻ ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്തവൻ കൂരിരുട്ടിൽ ക്രൂരതയില്ലാത്തവന് കൈത്തിരി വെട്ടമായവൻ യേശുവിന്റെ വലിയ പ്രകാശത്തിൽ നിന്നും കത്തിച്ചെടുത്ത കൈത്തിരിയായി, തിരിവെട്ടമായി, കത്തുന്ന ദീപമായി കാലെടുത്തുവെച്ച കാവൽമാലാഖ; സിസ്റ്റർ അനില മാത്യു എഫ്.സി.സി.