
ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ കണ്ടെത്താനും ചലനാത്മക ചൈതന്യത്തോടെ ഭാവി രൂപപ്പെടുത്താന്‍ വെമ്പല്‍ കൊള്ളുന്ന ഇന്നിന്റെ യുവതീയുവാക്കള്‍ക്കുള്ള അറിവിന്റെ ഒരമൂല്യ പുസ്തകമാണിത്. പണിതുയര്‍ത്താനും തച്ചുടയ്ക്കാനും വെമ്പല്‍ കൊള്ളുന്ന ഇന്നിന്റെ യുവജനങ്ങള്‍, ഞാനല്ല നസ്രായ ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് തീക്ഷ്ണമായ ചിന്തകളോടെ, ലോകത്തിന്റെ ഒഴുക്കിനെതിരെ നീങ്ങുന്ന, ദൈവഹിതം മാത്രം അന്വേഷിക്കുന്ന ഒരുതലമുറയാകട്ടെ ഇന്നത്തെ യുവജനങ്ങള്‍.