
''ദൈവം ക്രൂരനാണ്'' ''ഞാനെന്തു ചെയ്തിട്ടാണ് എനിക്കിങ്ങനെയെല്ലാം സംഭവിച്ചത്?'' ''ദൈവം നീതിമാനായിരുന്നു എങ്കില്‍ ഈ ലോകത്ത് ഇത്രയേറെ ദാരിദ്ര്യവും അക്രമവും അനീതിയും ഉണ്ടാകുമായിരുന്നോ?'' ''ദൈവം! അങ്ങനെ ഒരാളുണ്ടോ?'' ''ദൈവം രോഗശാന്തി തരുമെങ്കില്‍ എന്തുകൊണ്ട് ഞാനിത്രകാലം പ്രാര്‍ത്ഥിച്ചിട്ടും എനിക്കത് ലഭിച്ചിട്ടില്ല?'' ''എന്‍റെ ജീവിതത്തിലേക്ക് കണ്ണീരും കഷ്ടപ്പാടും മാത്രം നല്‍കുന്ന ദൈവത്തെ ഞാനെങ്ങനെ കാരുണ്യവാന്‍ എന്നു വിളിക്കും?'' ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അനേകര്‍ ചിന്തിച്ചിട്ടുള്ള കാര്യങ്ങള്‍... നിരവധിപ്പേരെ അവിശ്വാസത്തിലേക്കും നിത്യനിരാശയിലേക്കും തള്ളിവിട്ടിട്ടുള്ള ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ബെന്നി പുന്നത്തറ എഴുതിയ ഈ പുസ്തകം. ആയിരക്കണക്കിനുപേര്‍ക്ക് അനുഗ്രഹമായി മാറിയ ഈ ഗ്രന്ഥം വായനക്കാരുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത് പുനപ്രസിദ്ധീകരിക്കുകയാണ് സോഫിയ ബുക്‌സ്