
വര്‍ത്തമാനകാലജീവിതത്തില്‍ കൂടെക്കരുതാവുന്ന അമൂല്യഗ്രന്ഥം.
എന്താണ് ശാപം?
പാപത്തിലൂടെ ദൈവകൃപ നഷ്ടപ്പെടുന്നവരിലേക്ക് വരുന്ന പൈശാചികതയാണ് ശാപം. മാരകപാപങ്ങള്‍ വഴി ദൈവത്തെയും ദൈവകല്‍പ്പനകളെയും വെടിഞ്ഞ് പിശാചിനെയും പിശാചിൻ്റെ പ്രബോധനങ്ങളെയും സ്വീകരിക്കുന്ന വ്യക്തിയില്‍ നിന്നും ദൈവകൃപ ചോര്‍ന്നുപോവുകയും പകരം പിശാചിന്റെ സാന്നിധ്യവും സ്വാധീനവും ശക്തിയും അതുവഴി ബന്ധനവും കടന്നുവരുന്നു.
ശാപത്തിൻ്റെ ഉറവിടങ്ങള്‍?
മുന്‍ തലമുറകളുടെ പാപഫലങ്ങള്‍ അനന്തരതലമുറകളെ ബാധിക്കുമോ?
പിശാച് ലോകത്തിൻ്റെ അധികാരിയായത് എങ്ങനെ?
പാപത്തിന്റെ കുരുക്കുകളില്‍ വീഴാതിരിക്കാന്‍ മാര്‍ഗങ്ങളുണ്ടോ?
ചോദ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല... ഉത്തരങ്ങളും
സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുകയാണ് 'സോഫിയാ ബുക്‌സ്' പ്രസിദ്ധീകരിച്ച കുടുംബവൃക്ഷവിശുദ്ധീകരണം എന്ന പുസ്തകത്തില്‍. രചന: ഫാ. മാത്യു ഇലവുങ്കല്‍ (ഡയറക്ടര്‍, ഡിവൈന്‍ ധ്യാനകേന്ദ്രം, മുരിങ്ങൂര്‍)