
പ്രവാചകന്മാരോടും പൂര്‍വപിതാക്കന്മാരോടും വിശുദ്ധാത്മാക്കളോടുമെല്ലാം ദൈവം നേരിട്ട് സംസാരിക്കുന്ന സംഭവങ്ങള്‍ നമുക്ക് സുപരിചിതമാണ്. ആ ദൈവം ഇന്നും തന്‍റെ ജനത്തോട് നേരിട്ട് സംസാരിക്കും. പരിശുദ്ധാത്മാവിന്‍റെ ശബ്ദം തിരിച്ചറിയാനും അനേകര്‍ക്ക് ദൈവഹിതം വെളിപ്പെടുത്താനും ഈ കാലഘട്ടത്തില്‍ ദൈവം ഉപയോഗിച്ച ശ്രീ ജോസ് കാപ്പന്‍റെ ജീവിതം അതിന്‍റെ നല്ലൊരു ഉദാഹരണമാണ്. ഒരു സാധാരണ കര്‍ഷകനായിരുന്ന ജോസ് കാപ്പന്‍ കേരളത്തിലെ പ്രമുഖരായ ധ്യാനഗുരുക്കന്മാര്‍ക്കെല്ലാം ആത്മീയ ഉപദേശകനും വഴികാട്ടിയുമായിരുന്നു. പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളെക്കുറിച്ചുള്ള പുതിയൊരു അവബോധം കേരളസഭയ്ക്ക് നല്‍കാന്‍ അദ്ദേഹത്തിന്‍റെ ജീവിതവും ശുശ്രൂഷയും കാരണമായി.