നിശബ്ദതയിലെ ശബ്ദത്തെ തിരിച്ചറിയുക ജ്ഞാനിയുടെ ലക്ഷണമാണ്. കണ്ണുകളിലൊരു ഉള്‍ക്കണ്ണ് അനുഭവിക്കാന്‍ കഴിയുകയെന്നത് എത്രയോ ഭാഗ്യമാണ്. അറിവിന്റെ പുതിയ ലോകത്തിലേക്ക് നയിക്കുന്ന കാഴ്ചകള്‍ക്കുള്ളിലെ ഉള്‍ക്കാഴ്ച ഇന്ന് ലോകം വിലമതിക്കുന്നു. അറിവിന്റെ ത്വര വിസ്മയലോകത്തിലേക്കുള്ള ജാലകമാണ്. അവിശ്വസനീയമാം വിധം ജീവിതം അദ്ഭുതമാകുന്നത് നിത്യസത്യത്തെ ദര്‍ശിക്കാന്‍ കൊതിക്കുന്ന നയനങ്ങള്‍ തുറക്കപ്പെടുമ്പോഴാണ്. അകലെയുള്ള നക്ഷത്രങ്ങളെയല്ല കാല്‍പാദത്തിനരികെയുള്ള മനോഹരങ്ങളായ പുഷ്പങ്ങളെയാണ് നാം
ആദ്യം കാണേത്. അപ്പന്റെ സുവിശേഷങ്ങളും അമ്മയുടെ പാഠങ്ങളും പൗരോഹിത്യജീവിതത്തിന്റെ പുണ്യങ്ങളും മുള്‍ക്കിരീടമണിഞ്ഞ മണവാട്ടിയുടെ ജീവിതസാക്ഷ്യവും മറ്റും പുതുലോകം നല്‍കുന്ന സ്വര്‍ഗീയ അനുഭവങ്ങളാണ്. ദൈവികചിന്തകളെ ഹൃദയത്തിലേറ്റുന്ന ഒരു സ്വര്‍ഗീയതീര്‍ത്ഥാടനമാണ് ഈ പുസ്തകം.