
പ്രാമാണികവും വിശ്വസനീയവുമായ ഈ ഗ്രന്ഥം ഇന്നിന്റെ ഒരാ വശ്യം സാക്ഷാത്കരിക്കുകയാണ് . ഈ ജീവചരിത്രം യോഹ നാൻകൂസിന്റെ ആദ്ധ്യാത്മിക പഠനങ്ങൾ മനസ്സിലാക്കുന്നതിനു പകരിക്കത്തക്കവിധം പൂർണ്ണമായ ഒരു പശ്ചാത്തലം ഒരുക്കുന്നു ണ്ട് പരിപൂർണ്ണമായി ദൈവത്തിന് സമർപ്പിച്ചവനും വിശുദ്ധനും ഒന്നിനേയും ഭയപ്പെടാത്തവനും ആഴവും സജീവവുമായ വികാര ങ്ങൾക്കുടമയും സൂക്ഷ്മഗ്രഹണപടുവുമായ ഒരു മനുഷ്യനെയാണ് ഈ ജീവചരിത്രത്തിൽ നാം കാണുന്നത് . ജോണിനോടുള്ള തന്റെ അഗാധമായ സ്നേഹം പ്രഖ്യാപിക്കുവാനും പ്രകടിപ്പിക്കുവാനു മായി വികാരാവേശത്തോടെ തന്റെ സ്വകാര്യ വസതിയിൽ അതീവ സുന്ദരിയായ ഒരു യുവതി എത്തിയ പ്രസിദ്ധമായ സംഭവം വിവ രിക്കുമ്പോഴാണ് ജോണിന്റെ മേൽപറഞ്ഞ ഗുണവിശേഷങ്ങൾ തെളിഞ്ഞുകാണുന്നത് ഈ ലോകത്തിൽ ദൈവത്തെ അന്വേഷി ക്കുകയും , ഇവിടെത്തന്നെ ദൈവത്തെ കണ്ടെത്തുകയും ചെയ്യു ന്നതാണ് വിശുദ്ധി എന്ന് ജീവിതത്തിലൂടെ തെളിയിച്ച വിശുദ്ധ യോഹന്നാൻ സിന്റെ ഈ ജീവചരിത്രം പുതുമയാർന്നതും ആകർഷണീയവുമാണ് . വിശുദ്ധനെ വ്യക്തമായി അറിയുന്നതിനും അദ്ദേഹം രചിച്ചിട്ടുള്ള വിശിഷ്ട ഗ്രന്ഥങ്ങൾ മനസ്സിലാക്കുന്നതിനും ഈ ഗ്രന്ഥം സഹായിക്കും
# കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ # ഡോ ലൂക്ക് വരിക്കമക്കല്‍
# Richard p Hardy # fr Luke Varickamackal,OCD