
ക്രൈസ്തവ സാഹിത്യത്തിലെ ശ്രേഷ്ഠകൃതികളിലൊന്നായിദൈവനഗരം' പ്രകീര്‍ത്തിക്കപ്പെടുന്നു.പ്രസിദ്ധീകൃതമായ കാലംതൊട്ട് മാര്‍പാപ്പമാര്‍, സഭാപണ്ഡിതര്‍, വിശുദ്ധര്‍ തുടങ്ങി സാധാരണ വിശ്വാസികള്‍വരെ ഏവര്‍ക്കും പ്രിയങ്കരമായ ഒരു കൃതിയാണിത്. പരിശുദ്ധ അമ്മയുടെ ഭക്തര്‍ ഈ കൃതിയെ വലിയ ആദരവോടെ കാണുന്നു.'ദൈവനഗരം' വായിക്കുമ്പോള്‍ അതു സഭയുടെ ഏറ്റവും ആഴമുള്ളതും കാതലായതുമായ ആധ്യാത്മികാനുഭവത്തിലേക്ക് ഒരു വഴികാട്ടിയായി അനുഭവപ്പെടും. ഏവര്‍ക്കും വായിച്ചറിയാന്‍ സാധിക്കുന്ന ഒരു സുവിശേഷഭാഷ്യം. അത് പരിശുദ്ധ അമ്മയുടെ വീക്ഷണത്തില്‍ നിന്നാകുമ്പോള്‍ ആര്‍ദ്രത തുളുമ്പുന്ന അനുഭവമായി മാറുന്നു. ഗ്രന്ഥകര്‍ത്രിയായ അഗ്രേദായിലെ വാഴ്ത്തപ്പെട്ട മരിയയുടെ ജീവിതവും ഈ ഗ്രന്ഥംപോലെ തന്നെ അദ്ഭുതകരമായ ഒന്നാണ്. ദൈവാത്മാവിന്‍റെ അത്യപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായിത്തീര്‍ന്ന ആ പരിശുദ്ധ ജീവിതത്തിലേക്ക് ഈ പുസ്തകം വെളിച്ചം വിതറുന്നു.