വിശുദ്ധ കൊച്ചുത്രേസ്യയുടെ കത്തുകൾ വിവർത്തനം : ഫാ . പാട്രിക് മുത്തേരിൽ , ഒ . സി . ഡി .
ഒരു വിശുദ്ധയുടെ കാര്യത്തിൽ ഒന്നും നിസ്സാരമല്ല . ' ' അപ്രധാനമെന്ന് കരുതപ്പെടുന്നവപോലും “ ചരിത്രത്തിന് വളരെ ഉപകാരപ്രദമായേക്കാം . “ എല്ലാം പൂർത്തിയായിക്കഴിയുമ്പോൾ മുത്തുകളെല്ലാം ശോഭിക്കുന്നത് നിങ്ങൾ കാണും .
വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം പോലെ ലളിതവും സ്വാഭാ വികവുമായ അവളുടെ കത്തുകൾ അതേപടി പ്രസിദ്ധപ്പെടുത്ത ണ്ടതില്ലെന്ന് സ്വസഹോദരിമാർ ശഠിച്ചു . അപ്പോൾ അതാവശ്യമാണെന്നു സമർത്ഥിക്കുന്നതിന് പണ്ഡിതനായ അബേ അൻഡ കോംബ് ഉന്നയിച്ച വാദഗതികളാണിവ .
വേദപാരംഗതയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ " അന്തിമവചസ്സുകൾ ' "പ്രാർത്ഥനകൾ ' ഇവ മലയാളവായനക്കാർക്ക് ലഭ്യമാക്കിയ ഫാ . പാടിക് മുത്തേരിൽ , ഒ.സി.ഡി. ഇപ്പോൾ കൈരളിക്കു സമ്മാനിക്കുന്ന വിശുദ്ധയുടെ കത്തുകളുടെ ഈ ബൃഹത്സമാഹാരം മേൽപ്പറഞ്ഞ വാദഗതികൾ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന തിന്റെ നേർ സാക്ഷ്യം കൂടിയാണ് .