
പീഡന യന്ത്രങ്ങളുടെ മുന്നിലും അഗ്നിജ്വാലകളുടെ നടുവിലും പതറാതെ, ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ അചഞ്ചലരായി നിന്ന സ്ത്രീകളുടെ കഥകള്‍. കന്യകാത്വത്തിന്‍റെ അവര്‍ണ്ണനീയ സൗന്ദര്യം വെളിപ്പെടുത്തുന്ന വിശുദ്ധ ഡൊമിറ്റില, രാജകൊട്ടാരം ഉപേക്ഷിച്ച് പുരുഷവേഷത്തില്‍ ആശ്രമവാസിയായി ജീവിച്ച എവുജീനിയ, ക്രിസ്തുവിനെപ്രതി വിവാഹ ജീവിതം ഉപേക്ഷിച്ചതിനാല്‍ തിളച്ച ടാറില്‍ മുക്കിക്കൊല്ലപ്പെട്ട വിശുദ്ധ... ലിസ്റ്റ് നീളുന്നു... ഹൃദയത്തെ ആശ്ചര്യപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്‍റെ വീരഗാഥകള്‍.