NAZARAYANTE AMMA
NAZARAYANTE AMMA
Share
പൂവിൽ സുഗന്ധംപോലെയും വാക്കിൽ അർത്ഥംപോലെയും അമ്മ ഏതൊരാളിന്റെയും ജീവിതത്തിൽ നിറഞ്ഞിരിപ്പുണ്ട് , മറഞ്ഞിരിക്കു ന്നുമുണ്ട് . ക്രിസ്താനുകരണവഴികളിൽ ഒരു ശിഷ്യന്റെ ജീവിതത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിധ്യവും സ്വാധീനവും ഇതു പോലെതന്നെയാണ് . വ്യക്തമായി കാണാനോ അക്കമിട്ടുനിരത്താനോ കഴിയില്ലെങ്കിലും അമ്മമറിയം വിശ്വാസതീർത്ഥാടനത്തിൽ നമുക്ക് മാ താവും മാതൃകയുമാണ് . പരിശുദ്ധ കന്യകാമറിയത്തെ , പലപ്പോഴും ലോകം അറിയുന്നതും ആദരിക്കുന്നതും അനുഗ്രഹങ്ങളുടെ അക്ഷയപാത്രമായിട്ടാണ് . എന്നാൽ അനുകരിക്കാനുള്ള മാതൃകയെന്ന നിലയിൽ മറിയത്തെ നാമറിയാതെ പോകുന്നുണ്ട് . മരിയാനുകരണമാണ് ക്രിസ്താനുകരണത്തിലേക്കുള്ള കുറുക്കുവഴിയെന്നും “ മരിയവഴി ' കുരിശിന്റെ വഴി''യോടു ചേർന്നു പോകുന്നതാണെന്നും നാമിനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു . ഫിയാ ത്തി'ൽനിന്നും " പിയെത്ത'യിലേക്കുള്ള ദൂരത്തെ ധ്യാനിച്ചുതീർക്കാ നും ജീവിതത്തിൽ പകർത്താനും കഴിയുമ്പോഴാണ് നമ്മൾ അമ്മയെ അറിയുന്നവരും അനുകരിക്കുന്നവരുമാകുന്നത് . ഇതാ നിന്റെ അമ്മ ” എന്ന ക്രൂശിതമൊഴിയുടെ പൊരുളറിയാൻ കാലിത്തൊഴുത്തിലെ ശി ശുജനനമോ കാൽവരിയിലെ ക്രിസ്തുവിന്റെ അന്ത്യനിമിഷങ്ങളിലെ മറിയത്തിന്റെ മൗനസാന്നിധ്യമോ ധ്യാനിച്ചാൽ മതിയാവുകയില്ല . " ദൈ വവചനം കേട്ട് , അനുസരിച്ച് മറിയം , അമ്മയായിത്തീർന്നത് കുരിശോ ളമെത്തിയ വിശ്വസ്തതയാർന്ന സഹയാത്രയിലൂടെയാണ് . യേശുവിന്റെ ജനനവേളയിലല്ല , അവന്റെ മരണമുഹൂർത്തത്തിലാണ് മറിയത്തിന്റെ മാതൃത്വം പൂർണമാകുന്നതും അവൾ ലോകത്തിനുമുമ്പിൽ അമ്മയായി ഉയർത്തപ്പെടുന്നതും
# FR ROY PALATTY CMI # NAZARAYANTE AMMA # നസ്രായന്റെ അമ്മ