sophia books

BEST COMBO OFFER

  • Sale
  • Regular price Rs. 605.00
  • 8 available
Tax included.


1) vazhthappetta kyara luche

ഒഴുക്കിനൊത്തു നീന്തുവാനുള്ള ആശകൾ എന്നും യുവത്വത്തിന്റെ പ്രത്യേകതയാണ്. പക്ഷെ അതിനു വിപരീതമായി പ്രവർത്തിച്ചവർ എന്നും അനുഗ്രഹിക്കപെട്ടവരും അറിയപെട്ടവരും ആയി തീർന്നു. അതെ പോലെ യൂറോപ്പിന്റെ മടിത്തട്ടിൽ ജീവിച്ചു വളർന്നു എങ്കിലും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായെങ്കിലും അതിനെ എല്ലാം അനുഗ്രഹത്തിന്റെ വഴിയായി കണ്ട ഒരു ജീവിതത്തിന്റെ കഥയാണ് ഈ രചന.

2) Visudha Rosello

ഈശോയോടുള്ള അത്യഗാധമായ സ്‌നേഹത്താല്‍ പ്രചോദിതയായ ഒരു പാവപ്പെട്ട പെണ്‍കുട്ടി അവശരും അഗതികളുമായവര്‍ക്കായി സ്വന്തം ജീവിതം സമര്‍പ്പിക്കുന്നു. തുടര്‍ന്ന് അസാധാരണമായ തീക്ഷ്ണതയോടെ പ്രവര്‍ത്തനമാരംഭിച്ച അവള്‍ ഒരു സന്യാസിനീസഭയ്ക്ക് രൂപം കൊടുത്ത് ലോകമെമ്പാടും തന്‍റെ ലക്ഷ്യസാക്ഷാത്കാരത്തിനായി സ്ഥാപനങ്ങളും ഭവനങ്ങളും പടുത്തുയര്‍ത്തി. പ്രമുഖ എഴുത്തുകാരനും വിശുദ്ധ റൊസെല്ലോ സ്ഥാപിച്ച സഭയുടെ വൈദികവിഭാഗമായ 'പ്രീസ്റ്റ്‌സ് ഓഫ് മേഴ്‌സി' അംഗവുമായ ഫാദര്‍ ജേക്കബ് തെക്കേമുറിയുടെ അനുഗൃഹീത തൂലികയിലൂടെ.

3) Yudhakkalathile Snehadhoodhan

ഒന്നാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലീഷ് സൈന്യത്തിലെ ചാപ്ലിനായിരുന്ന ഒരു യുവ ജസ്യൂട്ട് വൈദികന്‍റെ അത്യാവേശകരമായ ജീവിതകഥ. നാടും വീടും എല്ലാം ത്യജിച്ച് യുദ്ധമുന്നണിയില്‍ ശത്രു മിത്രഭേദം കൂടാതെ ധീരസേവനം ചെയ്ത് അവസാനം രക്തസാക്ഷിയായ ഫാദര്‍ വില്യം ഡോയ്‌ലിന്‍റെ കഥ, ലോകമെമ്പാടും ദശലക്ഷക്കണക്കിനു മനുഷ്യരെ കുരുതികൊടുത്ത ആ യുദ്ധത്തിന്‍റെ നിഷ്ഠൂരമായ അണിയറകളിലേക്കുകൂടി വെളിച്ചം വീശുന്നു

 

4) Snehathal Veettappedunna Sneham 

വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിത കഥയും ദർശനങ്ങളും 

5) Barlaminteyum Josaphathinteyum Kadha 

ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് ക്രിസ്തുമതം പ്രചരിച്ചു തുടങ്ങിയ ആദ്യകാലഘട്ടങ്ങളില്‍ ഇരുണ്ട ഭുഖണ്ഡമായ ആഫ്രിക്കയിലെ എത്യോപ്യയുടെ ഉള്‍പ്രവിശ്യകളിലെവിടെയോ നടന്ന അത്യാശ്ചര്യകരമായ ഒരു സംഭവപരമ്പര ഇവിടെ ചുരുള്‍ നിവരുകയാണ്. ആദിമസഭയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം എത്ര തീക്ഷ്ണമായിരുന്നെന്നും മതമര്‍ദകര്‍പോലും എങ്ങനെ വിശ്വാസമതികളായെന്നും അതീവ ഹൃദ്യമായി വിവരിക്കുന്ന അതിമനോഹരമായ ഒരു സംഭവകഥ. ഒരു കാലത്ത് പ്രസംഗകര്‍ക്കും എഴുത്തുകാര്‍ക്കും അക്ഷയഖനിയായിരുന്നു ബാര്‍ലാമിന്‍റെയും ജോസാഫാത്തിന്‍റെയും കഥ. ഷേക്‌സ്പിയര്‍ പോലും ഈ ഗ്രന്ഥത്തില്‍നിന്ന് കഥകളും ചിന്തകളും കടം കൊണ്ടിട്ടുണ്ട്. 1200 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസക്തി നഷ്ടപ്പെടാത്ത ചിന്തകളും സംഭവങ്ങളും നിറഞ്ഞ ഉജ്ജ്വലകൃതി

6)visudha foustinayude kurisinte vazhi  

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ നിന്നുള്ള സംഭാഷണങ്ങളും വിശുദ്ധ ഗ്രന്ഥ ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രാർത്ഥനയും ധ്യാനവും

7) Ammavisudhar

മാതൃത്വത്തിന്‍റെ ധന്യതയില്‍ മഹത്തായ ദൈവസ്‌നേഹം ചാലിച്ചുചേര്‍ത്ത് പുണ്യപൂര്‍ണതയുടെ ഉദാത്തമായ ജീവിത ചിത്രങ്ങള്‍ വരച്ചുചേര്‍ത്ത നിരവധി വിശുദ്ധകളാല്‍ ധന്യയാണ് കത്തോലിക്കാ സഭ. ആ ഉത്കൃഷ്ടഗണത്തില്‍നിന്ന് ഏതാനും മുത്തുകള്‍, വിശുദ്ധ മോനിക്കയെപ്പോലുള്ള അതിപ്രസിദ്ധര്‍ മുതല്‍ റോസീനയെപ്പോലുള്ള അപ്രശസ്തരായവര്‍വരെ... പുണ്യചരിതകളായ നിരവധി അമ്മമാര്‍. മാതൃത്വം ഒരു ഭാരമായിക്കരുതുന്ന അത്യാധുനിക തലമുറയ്ക്ക് ഉത്തമമാതൃകയാകുന്ന ഒരു വിശിഷ്ടകൃതി.

8) AA1025 Oru Anti Appastholante Ormakkurippukal

1960 കളില്‍ മാരി ക്യാരെ എന്നൊരു കത്തോലിക്കാ നഴ്‌സ്, വാഹനാപകടത്തില്‍പ്പെട്ട ഒരു രോഗിയെ, പേരുവെളിപ്പെടുത്താന്‍ അവരിഷ്ടപ്പെടാത്ത ഒരു പട്ടണത്തിലെ ആശുപത്രിയില്‍ പരിചരിക്കാനിടയായി. അയാള്‍ മരണത്തിന്‍റെ വക്കിലായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. ആളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു സൂചനയും അയാളില്‍നിന്നു കിട്ടിയില്ല. എന്നാല്‍ ആയാളുടെ പെട്ടിയില്‍നിന്നും ആത്മകഥയുടെ സ്വഭാവമുള്ള കുറെ കുറിപ്പുകള്‍ കിട്ടി. അവള്‍ ആ കുറിപ്പുകള്‍ സൂക്ഷിക്കുകയും വായിക്കുകയും ചെയ്തു. അതിന്‍റെ ഉള്ളടക്കം അസാധാരണമായിരുന്നതിനാല്‍ അതു പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. അതിന്‍റെ ഫലമാണ് ഈ പുസ്തകം. കരുതിക്കൂട്ടി കത്തോലിക്കാ പൗരോഹിത്യത്തില്‍ പ്രവേശിച്ച് (ഇതുപോലുള്ള മറ്റനേകം പേരോടൊപ്പം) സഭയെ തകിടം മറിക്കാനും ഉള്ളില്‍നിന്ന് തകര്‍ക്കാനും ശ്രമിച്ച ഒരു കമ്മ്യൂണിസ്റ്റിന്‍റെ കഥയാണിത്.