
മതങ്ങളുടെ തുലനാത്മക പഠനത്തിന് കലകളുടെയോ സാഹിത്യ ത്തിന്റെയോ അക്കാദമികളിൽ സ്ഥാനമുണ്ടാവില്ല . ഒരു മതത്തെ സംബന്ധിച്ചെങ്കിലും അക്കാദമി എന്നു വിളിക്കാവുംവിധമുള്ള പദവി വഹിക്കുന്ന മാഗലപ്പുഴ സെമിനാരിയാണ് ആദ്യത്തേതായ ഈ ഉദ്യമം ഏറ്റെടുത്തു നിർവ്വഹിച്ചത് . യത്നം മാത്രമല്ല , യജ്ഞവും ഇതിന്റെ പിന്നിലുണ്ട് . അസഹിഷ്ണുതയോ വിഷമോ അനാസ്ഥയോ അനു കൂല - പതികൂല പക്ഷപാതങ്ങളോ കൂടാതെ ലോകത്തിന് ഇതേവി രെയുണ്ടായിട്ടുള്ള മതങ്ങൾ അവലംബിച്ച സത്യാന്വേഷണ യത്നി ങ്ങളുടെ ഒരു സമഗചരി തം ഈ ഗ്രന്ഥം നല്കുന്നു .
ഡോ . എം . ലീലാവതി
വിശദാംശങ്ങളിൽ ചില വ്യത്യാസങ്ങളുണ്ടെങ്കിലും മനുഷ്യനെന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് തങ്ങൾ നിലകൊളളുന്നത് എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു . വിവിധ മതങ്ങളെക്കുറിച്ചുള്ള ഈ പാനം മതങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റാനും തവായ സഹിഷ്ണുതയോടും താവോടും സമീപിക്കാനും അതി മായി ലോകത്ത് ശാന്തിയും സമാധാനവും കവരുത്താനും ഏറെ സഹായിക്കുന്ന കാര്യത്തിൽ എനിക്കു സംശയമില്ല.
ജസ്റ്റിസ് പി . കെ , ഷംസുദിൻ